ന്യൂജേഴ്‌സി: ലോകകപ്പില്‍ വീണ്ടും ചരിത്രത്തിന്റെ പുനരാവര്‍ത്തനം. ലോകകപ്പ് വേദിയില്‍ നോര്‍വെക്ക് മുന്നില്‍ ബ്രസീലിന് വീണ്ടും അടിപതറി. 28 വര്‍ഷം മുന്‍പ് കണ്ടതിന്റെ റീപ്ലേ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. . മൂന്നാം മിനിറ്റില്‍ ബ്രസീലിന്റെ വല നോര്‍വേ കുലുക്കിയെങ്കിലും ഓഫ്‌സൈഡില്‍ രക്ഷപ്പെട്ടു.
പത്താം മിനിറ്റില്‍ മുന്നിലെത്താന്‍ കിട്ടിയത് സുവര്‍ണ്ണാവസരം . കൂന്യയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗുമറൈസിന് ലക്ഷ്യത്തിലെത്തിക്കാന്‍ ആയില്ല. നോര്‍വേ ഗോള്‍ കീപ്പര്‍ നീല്‍ലന്‍ഡ് ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങളെ തകര്‍ത്തു.
ഗോളിനായി ബ്രസീല്‍ നിരന്തരാക്രമണങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല രണ്ടാം പകുതി ഇരുടീമുകളും പതിഞ്ഞ തുടക്കം. പകരക്കാരനായി എത്തിയ എന്‍ട്രിക്ക് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പുറത്തേക്ക് അടിച്ചു. എഴുപതിഒന്‍പതാം മിനിറ്റ് അതുവരെ ബ്രസീലിയന്‍ പ്രതിരോധം വിടാതെ പിന്തുടര്‍ന്ന ഏര്‍ലിന്‍ ഹാലന്‍ഡ് ആ പൂട്ട് പൊട്ടിച്ചു സുന്ദരമായ ഹെഡറിലൂടെ നോര്‍വേ മുന്നിലെത്തിച്ചു. കളിയുടെ നിശ്ചിത നിശ്ചിത സമയത്തിന്റെ അവസാനത്തില്‍ പ്രതിരോധത്തിന്റെ പിഴവിലൂടെ ഹര്‍ലിങ്ങിന്റെ രണ്ടാം പ്രഹരം. ബ്രസീലിന്റെ പതനം.
അധികസമയത്ത് ലഭിച്ചപ്പോള്‍ പകരക്കാരനായി എത്തിയ നെയ്മാര്‍ ജൂനിയര്‍ ലക്ഷത്തിലെത്തിച്ചു. ആഘോഷിക്കാന്‍ കഴിയാതെ പോയ ഗോള്‍. ഫൈനല്‍ വിസില്‍ മുഴങ്ങി. ആദ്യമായി നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. 1990 ന് ശേഷം ആദ്യമായി അവസാന എട്ടില്‍ പോലും എത്താതെ ബ്രസീലിന് മടക്കം. അതേസമയം, ബ്രസീലിന്റെ തോല്‍വിയില്‍ ആരാധകര്‍ നിരാശയിലാണ്.














