Newsskerala

ഐ എം വിജയന്റെ മകൻ ആരോമൽ വിവാഹിതനായി


തൃശൂർ : മുൻ രാജ്യാന്തര ഫുട്ബോൾ താരം ഐ എം വിജയന്റെയും രാജിയുടെയും മകൻ ആരോമലും മുണ്ടൂർ കൈപ്പറമ്പ് ഭാസുരാലയം റോയ് ലിവിങ്സ്റ്റൺ ഹെബറിന്റെയും പഞ്ചമിയുടെയും മകൾ റോമി വിക്ടോറി ഹെബറും വിവാഹിതരായി.
​ ആരോമൽ ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ഫുട്ബോൾ വീഡിയോ പെർഫോമൻസ് അനലിസ്റ്റ് വിഭാഗം തലവനാണ്‌. ഇൻഡിഗോ എയർലൈൻസിലെ മുൻ ജീവനക്കാരിയാണ് റോമി വിക്ടോറിയ ഹെബർ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ചലച്ചിത്ര താരങ്ങളായ വിനായകൻ, ബിനു അടിമാലി, അബു സലിം, സംവിധായന്‍ നാദിർഷ തുടങ്ങി കലാ സാംസ്‌കാരിക മേഖലയിൽനിന്നുള്ള നിരവധി പേർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *