Newsskerala

പത്തനംതിട്ടയില്‍ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി

പത്തനംതിട്ട: 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികള്‍ എന്നാണ് സൂചന. ആറുപേരെ തിരിച്ചറിഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളിലെ കൗണ്‍സിലിംഗിലാണ് പെണ്‍ കുട്ടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ കൂടല്‍ പൊലീസ് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്‌കൂളിന് സമീപത്ത് വെച്ചും പിന്നീട് പ്രതികളില്‍ ഒരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചുമായിരുന്നു പീഡനം. പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളില്‍ ഉള്ളവരാണ് പ്രതികള്‍. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *