Newsskerala

ലൈംഗികാരോപണം : രാഹുലിനായി വ്യാപക തിരച്ചില്‍

തിരുവനന്തപുരം: ലൈംഗികാരോപണക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.  എ.ഡി.ജി.പി എച്ച് വെങ്കേേിടഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാനാണ് എഡിജിപിയുടെ നിര്‍ദേശം. പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചു.

രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷത്തിലാണ്. ബന്ധുക്കളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്യും. കോയമ്പത്തൂരിലും പരിശോധന നടക്കും. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയമുണ്ട്. പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു.

കേസില്‍ പ്രത്യേക അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നിട്ടുണ്ട്. പുറത്തുവന്ന ശബ്ദരേഖ യുവതിയുടേതാണോ എന്നുറപ്പിക്കാന്‍ ശാസ്ത്രീയ ശബ്ദപരിശോധനയും നടത്തും.

നടന്നത് അശാസ്ത്രീയ ഗര്‍ഭഛിദ്രമെന്നും യുവതിക്ക് നല്‍കിയത് വീര്യം കൂടിയ മരുന്ന് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം മാസത്തിന് ശേഷമാണ് ഗര്‍ഭഛിദ്രം നടത്തിയത്. രണ്ടു പ്രാവശ്യം ഗുരുതരമായ മരുന്ന് നല്‍കി. മേയ് 30നാണ് ആദ്യം മരുന്ന് നല്‍കിയത്. ഗുരുതര രക്തസ്രാവത്തെ തുടര്‍ന്നു യുവതിയുടെ ആരോഗ്യ നില മോശമായി. ശേഷം മാനസികമായി തകര്‍ന്ന യുവതി രണ്ട് ആശുപത്രികളില്‍ ചികിത്സ തേടി. യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും വിവരം തേടും. ആശുപത്രി രേഖകളും പൊലീസ് പരിശോധിച്ച് വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *