തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് റിമാന്‍ഡില്‍. ഇന്നലെ ശങ്കരദാസ് ചികിത്സയില്‍ തുടരുന്ന ആശുപത്രിയിലെത്തിയാണ് എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഇന്ന് വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റുന്ന കാര്യത്തിലടക്കം നാളെയായിരിക്കും തീരുമാനമുണ്ടാകുക.
ശങ്കരദാസിന്റെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞശേഷം ആശുപത്രി മാറ്റുന്നതില്‍ തീരുമാനമെടുക്കും.



















