Newsskerala

ബഹ്റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ  ആക്രമണം

ടെഹറാന്‍: ബഹ്റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. വന്‍ നാശനഷ്ടം ഉണ്ടായി എന്നാണ് സൂചന. അമേരിക്കയുടെ ടെക്ക് കമ്പനികളെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെക്ക് കമ്പനികളുടെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുന്നറിയിപ്പ്. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം പരിശ്രമിക്കുന്നതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.ആമസോണിന്റെ ക്ലൗഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ദുബൈയിലെ ഒറാക്കിള്‍ ഡാറ്റ സെന്റര്‍ ആക്രമിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍. കഞഏഇ യെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു. ഇറാനിലെ അല്‍ബോര്‍സ് പ്രവിശ്യയില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ ഏറ്റവും വലിയ പാലമാണ്

Leave a Comment

Your email address will not be published. Required fields are marked *