തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പനയങ്കോട് സ്വദേശി രാഹുല്‍ (18) ആണ് പിടിയിലായത്. ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. പ്രതി താക്കോല്‍ കൊണ്ട് രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടാക്കട മമല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍












