Newsskerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ അന്തരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ പരിക്കേറ്റ ലൈസൻസി മുണ്ടത്തിക്കോട് സതീശൻ (50) അന്തരിച്ചു. ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തിൽ 90 ശതമാനം പൊള്ളലേറ്റ സതീശൻ തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലായിരുന്നു. ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത് 13 വർഷത്തോളമായി തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ടു കരാറുകാരനായിരുന്നു സതീശൻ. രണ്ട് വർഷം മുൻപ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ട് നടത്തിയത് സതീശനായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *