കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നില്‍. 14 മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പിന്നിലായത്.
തൃത്താലയില്‍ എം.ബി.രാജേഷ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, ഏറ്റുമാനൂരില്‍ വി.എന്‍.വാസവന്‍, ആറന്മുളയില്‍ വീണാ ജോര്‍ജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാര്‍, നേമത്ത് വി. ശിവന്‍കുട്ടി, കളമശ്ശേരിയില്‍ പി. രാജീവ്, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, എലത്തൂരില്‍ എ.കെ.ശശീന്ദ്രന്‍, കെ.എന്‍.ബാലഗോപാല്‍ എന്നീ മന്ത്രിമാരാണ് പിന്നില്‍.
യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരില്‍ കെ.കെ.ശൈലജയും പിന്നിലാണ്. അതേസമയം ബേപ്പൂരില്‍ പി.എ.മുഹമ്മദ് റിയാസ് മുന്നില്‍ നില്‍ക്കുകയാണ്. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ എല്‍ഡിഎഫ് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. മന്ത്രി സജി ചെറിയാനും, കെ.രാജനും മുന്നിലാണ്.
ഇടുക്കി മണ്ഡലത്തില്‍ റോയ് കെ.പൗലോസാണ് റോഷി അഗസ്റ്റിന്റെ എതിരാളി. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആര്‍.ബിന്ദു തുടക്കം മുതല്‍ പിന്നിലാണ്. തോമസ് ഉണ്ണിയാടനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോട്ടയത്ത് തുടക്കം മുതല്‍ ശക്തമായ യുഡിഎഫ് തരംഗമാണ്. വി.എന്‍.വാസവന്‍ പിന്നിലാണ്. നാട്ടകം സുരേഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആതിര ഡി.നായര്‍ ട്വന്റി 20 സ്ഥാനാര്‍ഥി.















