Newsskerala

കേരളത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകില്ല

ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുമെന്ന് സൂചന. ഹൈക്കമാന്‍ഡ് തീരുമാനം വൈകാതെ ഉണ്ടാകുമെന്ന്് ഹൈക്കമാന്‍ഡ് നിരീക്ഷക ദീപാ ദാസ് മുന്‍ഷി അറിയിച്ചു.
ദീര്‍ഘമായ ചര്‍ച്ച നടന്നുവെന്നും, നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് 23-ാം തീയതിവരെ സമയമുണ്ടെന്നും അവര്‍ പറഞ്ഞു. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍ നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ അനുകൂല, പ്രതികൂല പ്രകടനങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് വി.ഡി.സതീശന്‍ അണികളോട് ആവശ്യപ്പെട്ടു. ഒരു സ്ഥലത്തും തനിക്കായി പ്രകടനം നടത്തരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. പാര്‍ട്ടിയില്‍ വിഭാഗീയ പ്രകടമാണെന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും, എല്ലാ ഫ്‌ളക്‌സുകളും ഇന്ന് തന്നെ എടുത്തുമാറ്റണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പേര് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും, ഇന്ന് ഇനി ചര്‍ച്ചയില്ലെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *