Newsskerala

20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം റഹീം കേരളത്തിലെത്തി

കോഴിക്കോട്: 20 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ സൌദി ജയിലില്‍ നിന്ന് മോചിതനായ അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരില്‍ വിമാനമിറങ്ങിയത്. സ്വീകരിക്കാന്‍ നാട്ടുകാരും സ്‌നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവര്‍ക്കും നന്ദിയെന്ന് അബ്ദുല്‍ റഹീം പ്രതികരിച്ചു. തറവാട്ട് വീട്ടില്‍ റഹീമിനെ കാത്തിരിക്കുകയാണ് ഉമ്മ. 2006ലാണ് സൌദി ബാലന്റെ  മരണത്തെ തുടര്‍ന്ന് അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. റഹീമിന്റെ  മോചനത്തിനായി ലോക മലയാളികള്‍ സമാഹരിച്ചത് 34 കോടി രൂപയാണ്. ദിയാധനം നല്‍കിയാണ് മോചനം സാധ്യമായത്. 2024 ജൂലൈയില്‍ റഹീമിന്റെ  വധശിക്ഷ റദ്ദ് ചെയ്തിരുന്നു.




Leave a Comment

Your email address will not be published. Required fields are marked *