Newsskerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് മുതല്‍ 10 വരെയുള്ള പ്രതികളെയാണ് കസ്റ്റഡിയില്‍ അയച്ചത്. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി സമയം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ ഒന്നുമുതല്‍ അഞ്ചു വരെയുള്ള പ്രതികളെ കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു.

സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *