തൃശൂര്‍: സ്കാപ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ( SCAPS- സുശ്രുത സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്ലാസ്റ്റിക് സര്‍ജറി ) വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് സൗജന്യ ഡയബറ്റിക് ഫൂട്ട് കെയര്‍ ക്യാമ്പ് നടത്തി. സെന്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളില്‍ സീനിയര്‍ പ്ലാസ്റ്റിക് സര്‍ജന്‍ഡോ.എം.വി.രാമന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക പോഡോഗ്രാഫ് അനലൈസര്‍ ഉപയോഗിച്ചുള്ള കാലുകളുടെ സമഗ്രപരിശോധന സൗജന്യമായി നടത്തുന്നത് തൃശൂരില്‍ ഇതാദ്യമാണു ഡോ . ആന്റോ ഫ്രാന്‍സിസ്, ഡോ.മെല്വിന് തമ്പി ,ഡോ.അനിൽ ജിത് വി ജി ഡോ.ഗോപിക ജിത്, ഡോ.ക്രിസ്റ്റഫര്‍ അഗസ്റ്റിന് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി. പ്രമേഹ രോഗികൾക്കു കാലുകളുടെ സംരക്ഷണത്തിനുള്ള വിദഗ്ദ്ധ നിർദേശങ്ങൾ നൽകി പോഡോഗ്രാഫ് അനലൈസര്‍ ഉപയോഗിച്ച് കാല്‍പാദത്തിലെ പ്രഷര്‍ പോയിന്റ് കണ്ടെത്തി അതു പരിഹരിക്കാനുള്ള പ്രത്യേക ചെരിപ്പുകള്‍ ധരിക്കുന്നതിലൂടെ കൂടുതൽ സംരക്ഷണം ഉറപ്പുവരുത്താം
അശ്വിനി, ആത്രേയ, സിമാര്‍, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, വെസ്റ്റ് ഫോര്‍ട്ട് എന്നീ ആശുപത്രികളുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ ഫൂട്ട് പ്രോ സൊലൂഷ്യന്‍സ് നിര്‍മ്മിക്കുന്ന ഡയബറ്റിക് ഓര്‍ത്തോ കസ്റ്റമൈസ്ഡ് ചെരിപ്പുകള്‍ രോഗികള്‍ക്ക് നല്കി.
സൗജന്യ ഡയബറ്റിക് ഫൂട്ട് കെയര്‍ ക്യാമ്പ് നടത്തി















