Newsskerala

ലക്‌നോവിലെ കോച്ചിംഗ് സെന്ററില്‍ തീപിടിത്തം; 14 മരണം

ലക്‌നോ: അലിഗഞ്ചിലെ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലുണ്ടായ തീപിടിത്തം അതിവേഗം താഴേക്ക് പടരുകയായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനയുണ്ട്. കെട്ടിടത്തിന്റെ  ഒന്നാം നിലയിലാണ് കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയില്‍ ഒരു ക്ലിനിക്കും പെറ്റ് ഷോപ്പും ഉണ്ടായിരുന്നു. കെട്ടിടത്തില്‍ നിന്ന് വന്‍തോതില്‍ പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *