ന്യൂഡല്‍ഹി: നീറ്റ് പുനപരീക്ഷയ്ക്കിടെ ബീഹാറില്‍ ആള്‍മാറാട്ടം നടത്തിയ ഒന്‍പത് പേര്‍ അറസ്റ്റില്‍. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം അറസ്റ്റിലായവര്‍ പരീക്ഷ എഴുതിയെന്ന് പോലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു. യുപിയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയില്‍നിന്ന് സിം കാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തുകയായിരുന്നു. ബല്ലിയ സ്വദേശി പ്രിന്‍സ് ദുബെയാണ് കസ്റ്റഡിയിലായത്. അതേസമയം, പരീക്ഷ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എന്‍ടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.















