Newsskerala

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്തു

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

സംഭവത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ  നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കാര്‍ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് ദുല്‍ഖര്‍ മൊഴി നല്‍കി.

ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷന്‍ നുംഖോറി’ന്റെ ഭാഗമായാണ് കാറുകള്‍ പിടിച്ചെടുത്തത്. ദുല്‍ഖര്‍ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം ‘ലക്കി ഭാസ്‌കര്‍’ എന്ന സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള നിസാന്‍ പട്രോള്‍ കാറും പിടിച്ചെടുത്തിരുന്നു.

നേരത്തെ, ദുല്‍ഖറിന്റെ  പക്കല്‍നിന്ന് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, നിസാന്‍ പട്രോള്‍ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *