അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുപരിപാടിയില്‍ അവതാരകയായി ശ്രദ്ധനേടിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോളവാരം ജില്ലയിലെ രാമ്പചോഡവരം സ്വദേശിനി മുര്‍റം ശിവാനി (15) ആണ് മരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പെണ്‍കുട്ടി സജീവമായി പങ്കെടുകയും അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തത്. ഇര്ലപ്പള്ളിയിലെ മുത്തശിയുടെ വീട്ടിലാണ് ശിവാനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് വീണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം കഠിനമായി തോന്നുന്നുവെന്നും മാതാപിതാക്കള്‍ ക്ഷമിക്കണമെന്നുമാണ് കത്തില്‍ കുറിച്ചിരിക്കുന്നത്.















