Newsskerala

കര്‍ണാടകയില്‍വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് മൂന്ന് വയസുകാരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ശിവമോഗ ജില്ലയിലെ ഇന്ദിരാനഗറില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കുണ്ടായ സംഭവത്തില്‍ മല്ലികാര്‍ജുന്‍ (35), ഭാര്യ നാഗവേണി (28), മകന്‍ സന്തോഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവര്‍ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *