കോയമ്പത്തൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പൊള്ളാച്ചി-പഴനി ദേശീയപാതയിലെ നല്ലമ്പള്ളി ജംഗ്ഷനിലുണ്ടായ സംഭവത്തില്‍ കനകരാജ്, ഭാര്യ നര്‍മദ, മക്കളായ ആരതി, പുരാനി എന്നിവരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്.
കോയമ്പത്തൂര്‍ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാമ്പാളയം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു









