Newsskerala

സ്ത്രീവിരുദ്ധരല്ല ഞങ്ങള്‍-കാന്തപുരം

തൃശ്ശൂര്‍:   സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.  തൃശ്ശൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനം നല്‍കി എന്നുപറയുന്നത് ശരിയല്ല.
സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ വിവാദത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു കാന്തപുരം. സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനം കൊടുത്തു എന്ന് പറയുന്നത് ശരിയല്ല. കാരന്തൂര്‍ മര്‍കസില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന അവിടെ പഠിപ്പിക്കുന്നതും സ്ത്രീകളാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും താമസവുമെല്ലാം ഞാന്‍ വെറുതേ കൊടുക്കുന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരോ അങ്ങനെ കുഴിച്ചുമൂടുണമെന്ന് പറയുന്നവരോ അല്ല തങ്ങളെന്നും കാന്തപുരം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *