ദില്ലി: അപകടത്തില്‍പ്പെട്ട ഫുക്കറ്റ്-ദില്ലി വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡന്റിനെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയര്‍ക്രാഫ്റ്റ് അക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം ശരിവച്ചു. ഓഗസ്റ്റ് നാലിന് തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കിയത്.











