Newsskerala

ദേശീയ വനിതാ ഗുസ്തിതാരം അശ്വിനി മനോഹര്‍ പോള്‍ കുഞ്ഞുങ്ങളുമായി ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയില്‍ വനിതാ ഗുസ്തിതാരം അശ്വിനി മനോഹര്‍ പോള്‍ ജീവനൊടുക്കി. മൂന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പം നാല്‍ദുര്‍ഗ് കോട്ടയില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് അശ്വിനി കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായതായി പിതാവ് ആരോപിച്ചു.

അശ്വിനിയും അവരുടെ ആറ് വയസ്സുള്ള മകനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇരട്ട പെണ്‍മക്കളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരിയായ ഒരു മകള്‍ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകള്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ നല്‍ദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *