Newsskerala

തൃശൂരില്‍ സര്‍ക്കാര്‍ യു പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

തൃശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ ചായ്പന്‍കുഴി സര്‍ക്കാര്‍ യുപി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നുവീണത്. അവധി ദിവസമായിരുന്നതിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളിലുണ്ടായിരുന്നില്ല. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്.സ്‌കൂളിനോട് ചേര്‍ന്ന് മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കാന നിര്‍മിച്ചതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *