Newsskerala

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്: ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പോലീസ്. രമ്യ ഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്‌സി, എസ്റ്റി വകുപ്പടക്കം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തില്‍ പങ്കെടുത്തതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാലക്കാട് സ്വദേശിയായ പാളയം പ്രദീപ്. ഇത് ചിലര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്. യോഗത്തില്‍ പാളയം പ്രദീപ് പങ്കെടുത്തതിന്റെ  ദൃശ്യങ്ങള്‍ എംഎല്‍എ രമ്യ ഹരിദാസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സജാദ് ഗ്രൂപ്പില്‍ സന്ദേശമയച്ചതോടെയാണ് തര്‍ക്കം കൂടുതല്‍ രൂക്ഷമായത്.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്ന് എംഎല്‍എ പറഞ്ഞു. തന്നെ ക്ഷണിച്ചതുകൊണ്ടാണ് ജില്ലാ പഞ്ചായത്തംഗം സജാദ് എന്നയാളുടെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍ സജാദും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും രമ്യാ ഹരിദാസ് പറഞ്ഞിരുന്നു.
ബ്ലോക്ക് പഞ്ചായത്തില്‍ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാളയം പ്രദീപ് തന്റെ  സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചരണം നടത്തുന്ന ആളാണ് സജാദെന്നും രമ്യ ഹരിദാസ് ആരോപിച്ചു.
അതേസമയം, എംഎല്‍എ ആക്രമിച്ചെന്നാണ് സജാദിന്റെ  ആരോപണം. തന്റെ  പരാതിയില്‍ പൊലിസ് കേസെടുത്തില്ലെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും പ്രൊജക്ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *