കൊച്ചി: മാസപ്പടിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടി അന്വേഷണം ഹൈക്കോടതി റദ്ദാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ റിപ്പോര്‍ട്ടില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
വിജിലന്‍സ് ഡയറക്ടര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.










