കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം. രണ്ട് തവണ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കുടുംബം നല്കിയ ഹര്‍ജിയിലാണ് വീണ്ടും അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് ഗിരിഷിന്റെ ബെഞ്ചണ് ഉത്തരവ് ഇട്ടത്. മരണത്തില്‍ ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ബാലഭാസ്കറിന്റെ മരണം: നേരറിയാന്‍ സിബിഐ, ഹൈക്കോടതി നിര്‍ദേശം










