Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തങ്കത്തിന്റെ സെറ്റില്‍ പുരസ്‌കാരങ്ങളുടെ പത്തരമാറ്റ്

#WatchNKVideo Here

തൃശൂരില്‍ ബിജുമേനോനൊപ്പം സന്തോഷം പങ്കിട്ട്് പുരസ്‌കാര ജേതാക്കള്‍

തൃശൂര്‍: മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ബിജുമേനോന്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച സംഗീതസംവിധായകന്‍ വിനീത് ശ്രീനിവാസന്‍, സഹനടി ഉണ്ണിമായ, തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) ശ്യാം പുഷ്‌ക്കരന്‍, കലാസംവിധായന്‍ ഗോകുല്‍ദാസ് എന്നിവര്‍ ഒരുമിച്ച് അവാര്‍ഡ് പ്രഖ്യാപനം അറിഞ്ഞ് തൃശൂരിലെ വൈറ്റ് പാലസ് ഹോട്ടലില്‍ മാധ്യമങ്ങളെ കണ്ട് സന്തോഷം പങ്കിട്ടു. തങ്കം എന്ന ചിത്രത്തിന്റെ നാളെ തുടങ്ങുന്ന ഷൂട്ടിംഗിനായി എത്തിയതായിരുന്നു താരനിര. ബിജു മേനോനും വിനീത് ശ്രീനിവാസനുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുരസ്‌കാരം ലഭിച്ച ആര്‍ക്കറിയാം എന്ന ചിത്രത്തില്‍ എഴുപത് വയസ്സുകാരന്റെ കഥാപാത്രം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയെന്നും, പോരായ്മകള്‍ പരിഹരിച്ച് നടന്ന ചിത്രീകരണം ഒരു വലിയ ടീം വര്‍ക്കായിരുന്നുവെന്നും, ആദ്യമായി മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ബിജു മേനോന്‍ പറഞ്ഞു.


കോവിഡ് കാലഘട്ടം ഇല്ലായിരുന്നുവെങ്കില്‍ ജോജി എന്ന സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ദിലീഷ് പോത്തന്‍ പറഞ്ഞു. ദര്‍ശന എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് അവാര്‍ഡ് നേടി വിനീത് ശ്രീനിവാസനും സന്തോഷം പങ്കുവെച്ചു. മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയ ഉണ്ണിമായ പ്രസാദിനും, മികച്ച തിരക്കഥാകൃത്ത്് (അഡ്പ്റ്റഡ്) ശ്യാം പുഷ്‌ക്കരനും ഇരട്ടിമധുരം നല്‍കുന്നതായിരുന്നു ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍. മികച്ച നടി രേവതി, ബിജു മേനോനും ജോജുവും നടന്‍മാര്‍, ആവാസവ്യൂഹം മികച്ച ചിത്രം

തിരുവനന്തപുരം:  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച ചിത്രം- ആവാസവ്യൂഹം, നടി രേവതി- ഭൂതകാലം, നടന്‍- ബിജുമേനോന്‍ (ചിത്രം-ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( ചിത്രം- ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട്), സ്വഭാവനടി- ഉണ്ണിമായ- ചിത്രം-ജോജി, സ്വഭാവനടന്‍- സുമേഷ് മൂര്‍ – ചിത്രം -കള, സംവിധായകന്‍- ദിലീഷ് പോത്തന്‍ -ചിത്രം -ജോജി, രണ്ടാമത്തെ ചിത്രം- 1.) ചവിട്ട്, സജാസ് രഹ്‌മാന്‍- ഷിനോസ് റഹ്‌മാന്‍.  2.) നിഷിദ്ധോ -താരാ രാമാനുജന്‍, തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ചിത്രം-ജോജി, തിരക്കഥാകൃത്ത്- കൃഷാന്ത്- ചിത്രം-ആവാസവ്യൂഹം, ക്യാമറ- മധു നീലകണ്ഠന്‍- ചിത്രം-ചുരുളി, കഥ- ഷാഹി കബീര്‍- ചിത്രം- നായാട്ട്, സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം- ചിത്രം-അന്തരം, എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി, കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്‍, നവാഗത സംവിധായകന്‍- കൃഷ്ണേന്ദു, മികച്ച ജനപ്രിയ ചിത്രം- ഹൃദയം, നൃത്തസംവിധാനം- അരുണ്‍ലാല്‍ – ചിത്രം-ചവിട്ട, വസ്ത്രാലങ്കാരം- മെല്‍വി ജെ- ചിത്രം-മിന്നല്‍ മുരളി, മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം, ജനപ്രിയചിത്രം-ഹൃദയം, ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി, കലാസംവിധാനം- ഗോകുല്‍ദാസ്- ചിത്രം-തുറമുഖം, ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- ചിത്രം-നായാട്ട്, ഗായിക-സിതാര കൃഷ്ണകുമാര്‍ – കാണെക്കാണെ, ഗായകന്‍- പ്രദീപ്കുമാര്‍- ചിത്രം-മിന്നല്‍ മുരളി, സംഗീതസംവിധായകന്‍ (ബി.ജി.എം)- ജസ്റ്റിന്‍ വര്‍ഗീസ്- ചിത്രം-ജോജി, സംഗീതസംവിധായകന്‍- ഹിഷാം- ചിത്രം-ഹൃദയം, ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- ചിത്രം-കാടകം, തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ചിത്രം-ജോജി, 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍.

Leave a Comment

Your email address will not be published. Required fields are marked *