Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

തൃശൂരില്‍ തൃക്കൂര്‍,കല്ലൂര്‍ ഭാഗത്ത് ഭൂചലനം

തൃശ്ശൂര്‍:  ആമ്പല്ലൂര്‍ കല്ലൂര്‍ ഭാഗത്ത്  ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും  ഭൂചലനവും ഉണ്ടായി. കല്ലൂര്‍, ആമ്പല്ലൂര്‍, തൃക്കൂര്‍  ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.   ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഇവിടം സന്ദര്‍ശിച്ചു.ഭൂചലനത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ വിശദീകരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രത വരുന്ന ചലനങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയില്ല. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വരും ദിനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയവര്‍ഷമായ 2018 സെപ്തംബര്‍ 17ന് …

തൃശൂരില്‍ തൃക്കൂര്‍,കല്ലൂര്‍ ഭാഗത്ത് ഭൂചലനം Read More »

തൃശൂരിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം

തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ചും, മാധ്യമവേട്ടക്കെതിരെയും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി . സമരക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേസ് എടുത്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമം വിലപ്പോവില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി  ആവശ്യപ്പെട്ട് തൃശൂർ സിറ്റി …

തൃശൂരിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം Read More »

തൃശൂര്‍ പെരിങ്ങാവില്‍ വന്‍മരം കടപുഴകി വീണു, ഹൈ ടെന്‍ഷന്‍ പോസ്റ്റ് അടക്കം 3 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു, പുലര്‍ച്ചെയായതിനാല്‍ വന്‍ദുരന്തം ഒഴിവായി

തൃശൂര്‍:  ശക്തമായ കാറ്റില്‍ പെരിങ്ങാവില്‍ വന്‍ മരം കടപുഴകി വീണു. തിരക്കേറിയ തൃശൂര്‍-ഷൊര്‍ണൂര്‍ ദേശീയപാതയിലാണ് തൈക്കാട്ടിൽ ആട്ടോക്കാരന്‍ ഫ്രാന്‍സിസിന്റെ വീട്ടിലെ നൂറിലധികം വര്‍ഷം പഴക്കമുള്ള മാവ് വീണത്. ഹൈ ടെന്‍ഷന്‍ പോസ്റ്റ് അടക്കം മൂന്ന് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. പെരിങ്ങാവ് പി.ഡബ്ലി.യു റോഡിലേക്കാണ് മരം വീണത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായതിനാല്‍ വന്‍ദുരന്തം ഒഴിവായി ഫ്രാന്‍സിസും കുടുംബവും വിദേശത്തായതിനാല്‍ ഈ വീട്ടില്‍ ആരും താമസിക്കുന്നില്ല.മരം വീണ ഭാഗത്ത് ഓട്ടോസ്റ്റാന്‍ഡും ഉണ്ട്. മരം വീണത് വെളുപ്പിനായതിനാല്‍ ഓട്ടോകളും ഇവിടെ ഇല്ലായിരുന്നു.സംഭവം …

തൃശൂര്‍ പെരിങ്ങാവില്‍ വന്‍മരം കടപുഴകി വീണു, ഹൈ ടെന്‍ഷന്‍ പോസ്റ്റ് അടക്കം 3 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു, പുലര്‍ച്ചെയായതിനാല്‍ വന്‍ദുരന്തം ഒഴിവായി Read More »

സാഹിത്യ സൃഷ്ടികളിൽ സർക്കാർ പരസ്യം; അക്കാദമിയില്‍ കലഹം

സര്‍ക്കാര്‍ പരസ്യം വ്യക്തിപൂജയെന്ന് കവി അന്‍വര്‍ അലി പ്രസിഡണ്ടും, സെക്രട്ടറിയും തമ്മില്‍ തര്‍ക്കം, പരസ്യം നല്‍കിയതില്‍ വിയോജിപ്പുമായി പ്രസിഡണ്ട് സച്ചിദാനന്ദന്‍, മാറ്റില്ലെന്ന് സെക്രട്ടറി  തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിലെ സര്‍ക്കാര്‍ പരസ്യത്തെച്ചൊല്ലി പ്രസിഡണ്ടും, സെക്രട്ടറിയും കൊമ്പുകോര്‍ത്തു. സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുപ്പതോളം പുസ്്തകങ്ങള്‍ അക്കാദമി പുറത്തിറക്കിയിരുന്നു. ഇതില്‍ ചില  പുസ്തകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. സര്‍ക്കാര്‍ പരസ്യത്തില്‍ നേരത്തെ തന്നെ പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ വിയോജിപ്പ് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ പരസ്യത്തെ അക്കാദമി …

സാഹിത്യ സൃഷ്ടികളിൽ സർക്കാർ പരസ്യം; അക്കാദമിയില്‍ കലഹം Read More »

റാഗിയും, അഷ്ടചൂര്‍ണവും, ച്യവനപ്രാശവും കണ്ണൻ്റെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി

ഗുരുവായൂര്‍: കര്‍ക്കിടകത്തിന് മുന്‍പേ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആനകളുടെ ആയുരോഗ്യസൗഖ്യത്തിനാണ് ആനചികിത്സകരുടെ മേല്‍നോട്ടത്തിലുള്ള സുഖചികിത്സ. 30 ദിവസമാണ് സുഖചികിത്സ നല്‍കുക. ദേവസ്വത്തിലെ 41 ആനകളില്‍ 23 എണ്ണം സുഖചികിത്സക്കെത്തി. 18 ആനകള്‍ മദപ്പാടിലാണ്. 3,690 കിലോ അരി, 1,230 കിലോ ചെറുപയര്‍, 1,230 കിലോ റാഗി, 123 കിലോ അഷ്ടചൂര്‍ണം, 307.50 കിലോ ച്യവനപ്രാശം, 123 കിലോ മഞ്ഞള്‍പ്പോടി, ഷാര്‍ക്ക ഫറോള്‍, അയേണ്‍ ടോണിക്, ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് സുഖചികിത്സക്ക് …

റാഗിയും, അഷ്ടചൂര്‍ണവും, ച്യവനപ്രാശവും കണ്ണൻ്റെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി Read More »

തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ മോഷണം,ചികിത്സയ്ക്കിടെ  മരിച്ച ആദിവാസി വയോധികയുടെ മാല നഷ്ടപ്പെട്ടതായി പരാതി

തൃശ്ശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം നഷ്ടപ്പെട്ടതായി പരാതി.. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട അപ്പന്നൂര്‍ താവളം സ്വദേശിനി നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. ചികിത്സയിലിരിക്കെ  രാവിലെ എട്ടുമണിക്കായിരുന്നു നഞ്ചി മരണപ്പെട്ടത്. തുടര്‍ന്ന് നോക്കുമ്പോഴാണ് ഐ.സി.യുവില്‍ കിടന്ന ഇവരുടെ മാല കാണാനില്ലെന്ന വിവരം മകന്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രാജേന്ദ്രന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ  അച്ഛനെ കൊലപ്പെടുത്തി

കൊച്ചി: ക്രൂരകൊലപാതകത്തിന്റെ ഞെട്ടലിലാണ് വര്‍ക്കല വടശ്ശേരിക്കോണം ദേശക്കാര്‍. വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ അക്രമിസംഘം മണ്‍വെട്ടിക്കൊണ്ട് അടിച്ചുകൊന്നു. വധുവിനെ കൊലപ്പെടുത്തുകയായിരുന്നു നാലംഗ അക്രമിസംഘത്തിന്റെ ലക്ഷ്യം.വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന്  ശിവഗിരിയില്‍ വച്ച്  മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവര്‍ ആയി ജോലി ചെയ്യുക ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, വടശ്ശേരിക്കോണം സ്വദേശിയായ …

വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ  അച്ഛനെ കൊലപ്പെടുത്തി Read More »

ആകാശ മെനു പുതുക്കി എയർ ഇന്ത്യ എക്സ്പ്രസ് 

കൊച്ചി: പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്  വലിയ മാറ്റത്തിന്റെ പാതയിലാണ്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുളള  വിഭവങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ വിമാനങ്ങളിൽ വിളമ്പിതുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ്സിൽ ലയിക്കാൻ തയ്യാറെടുക്കുന്ന എയർ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സർവ്വീസുകളിലും ഇതേ മെനു അനുസരിച്ചുളള വിഭവങ്ങളാണ്.   രാജ്യത്ത് നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റർ ഷെഫ് മത്സര വിജയി കീർത്തി ഭൗട്ടിക തയ്യാറാക്കിയ രണ്ട് …

ആകാശ മെനു പുതുക്കി എയർ ഇന്ത്യ എക്സ്പ്രസ്  Read More »

103-ാം വയസ്സില്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂര്‍: എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ   പി. ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു.103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറായാണ് അദ്ദേഹം വിരമിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. 1979-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തൃശൂര്‍ ചെമ്പൂക്കാവിലെ ‘മുക്ത’ യിലേക്ക് താമസം മാറ്റിയിരുന്നു .ചെറുപ്പത്തിലേ അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. വി. ടി. ഭട്ടതിരിപ്പാടിന്റെ നവോത്ഥാന ആശയങ്ങളോട് ചേര്‍ന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. വി. …

103-ാം വയസ്സില്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു Read More »

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ?

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ? സ്കോളിയോസിസിന്റെ സാധ്യതകൾ തള്ളിക്കളയല്ലേ! കോഴിക്കോട്: ലോക സ്കോളിയോസിസ് ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടികൾക്കായി സൗജന്യ സ്‌കോളിയോസിസ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 26 മുതൽ ജൂലൈ 6 വരെയാണ് രജിസ്ട്രേഷൻ ലഭ്യമാകുക. കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും, നട്ടെല്ലിനെ ബാധിക്കുന്നതും ഭാവിയിൽ മറ്റനേകം രോഗങ്ങൾക്ക് കാരണമാകുന്നതുമായ സ്കോളിയോസിസ് രോഗം, ആരംഭദശയിൽ ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ …

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ? Read More »

തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം …..

തൃശൂർ: തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം സാധാരണക്കാർ അതിന്റെ ഇരയാകുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ. തെരുവുനായ്ക്കളുടെ ആക്രമങ്ങൾക്കെതിരെയും തെരുവുനായ പ്രശ്നത്തിൽ സർക്കാരിൻ്റെ മെല്ലേ പോക്ക് നയത്തിനെതിരെയും ആം ആദ്മി പാർട്ടി സംസ്ഥാന സമിതി ആഹ്വാനം ചെയ്ത ‘കുട്ടികൾ കൂട്ടിലും പട്ടികൾ നാട്ടിലും’ എന്ന പ്രതിഷേധ പരിപടിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷൻ്റെ മുന്നിൽ നടന്ന പരിപാടി ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡൻ്റ് ജിതിൻ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി …

തെരുവ്നായ്ക്കൾ ഭരണവർഗത്തെയോ അവരുടെ കുടുംബങ്ങളെയോ ആക്രമിക്കാത്തിടത്തോളം ….. Read More »

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ ആയിരം കിലോ മത്സ്യം പിടികൂടി

തൃശൂര്‍: റെയില്‍വെ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ ആയിരം കിലോ മത്സ്യം പിടികൂടി. ഇന്നലെ വൈകീട്ട് നാല് മണിയോടെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയ ഷാലിമാര്‍ എക്‌സ്പ്രസിലായിരുന്നു ഒഡീഷയില്‍ നിന്ന് കേടായ മത്സ്യം തൃശൂരിലെ നാല് വ്യാപാരികള്‍ക്കായി കൊണ്ടുവന്നത്.സംഭവമറിഞ്ഞ് ഭക്ഷ്യസുരക്ഷാവിഭാഗം സര്‍ക്കിള്‍ ഓഫീസര്‍ ഡോ.രേഖാ മോഹന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പരിശോധനയ്ക്ക് റെയില്‍വെ ആരോഗ്യവിഭാഗം അനുമതി നല്‍കിയില്ല. ഇന്ന് രാവിലെയോടെ റെയില്‍വെ പരിസരത്താകെ ദുര്‍ഗന്ധം രൂക്ഷമായി. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നതോടെയാണ് പരിശോധനയ്ക്ക് റെയില്‍വെ വഴങ്ങിയത്. 17 മണിക്കൂറോളം വൈകിയ ശേഷമാണ് …

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പുഴുവരിച്ച നിലയില്‍ ആയിരം കിലോ മത്സ്യം പിടികൂടി Read More »

പീച്ചി ലാലീസ് ഗ്രൂപ്പ് ഉടമയില്‍ നിന്ന് 5 ലക്ഷം അപഹരിച്ച കേസ്; പോലീസിന് വീഴ്ച പറ്റിയോ എന്നും പരിശോധന

തൃശൂര്‍: പീച്ചിയിലെ വന്‍കിട വ്യാപാര സ്ഥാപനമായ ലാലീസ് ഗ്രൂപ്പിന്റെ ഉടമയില്‍ നിന്ന് കള്ളക്കേസ് എടുക്കുമെന്ന്്് ഭീഷണിപ്പെടുത്തി പാലക്കാട് സ്വദേശി 5 ലക്ഷം രൂപ അപഹരിച്ച കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് ഒല്ലൂര്‍ എ.സി.പി. പി എസ് സുരേഷ് അറിയിച്ചു. വീഴ്ച കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആരോപണ വിധേയനായ പീച്ചി എസ്.ഐയെ കേസിന് ആസ്പദമായ സംഭവം നടന്ന് ദിവസങ്ങള്‍ക്കകം ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. പണം തട്ടിയെടുത്ത കേസിലെ …

പീച്ചി ലാലീസ് ഗ്രൂപ്പ് ഉടമയില്‍ നിന്ന് 5 ലക്ഷം അപഹരിച്ച കേസ്; പോലീസിന് വീഴ്ച പറ്റിയോ എന്നും പരിശോധന Read More »

നിഖിൽ തോമസിനെ കോട്ടയം കെഎസ്ആർടിസി ബസ്റ്റാന്റിൽ നിന്ന് പിടികൂടി. അഞ്ചു ദിവസം ഒളിവിലായിരുന്നു

കൊച്ചി:  കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നവ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി എസ.്എഫ്.ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് അറസ്റ്റില്‍. ഇന്നലെ രാത്രി വൈകി കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്‌ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ.എഫ്.ഐ ന്യായീകരിക്കാന്‍ …

നിഖിൽ തോമസിനെ കോട്ടയം കെഎസ്ആർടിസി ബസ്റ്റാന്റിൽ നിന്ന് പിടികൂടി. അഞ്ചു ദിവസം ഒളിവിലായിരുന്നു Read More »

കെ.വിദ്യ ജൂലൈ 6 വരെ റിമാന്‍ഡില്‍; രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്തു. രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.  കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെ.വിദ്യയുടെ ഒളിവിടം വ്യക്തമാക്കിയില്ല. വിദ്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സുഹൃത്തിന്റെ  വീട്ടിലായിരുന്ന വിദ്യ ഒളിവിലെന്നത് വാര്‍ത്തകള്‍ മാത്രം.  പൊലീസിന്റെ ജോലിയാണ് പ്രതിയെ പിടിക്കല്‍. വിദ്യയെ കൊലപാതക, തീവ്രവാദ കേസുകളിലേതുപോലെ കൈകാര്യം ചെയ്തുവെന്നും അഭിഭാഷകന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിതെന്നും, കേസ് …

കെ.വിദ്യ ജൂലൈ 6 വരെ റിമാന്‍ഡില്‍; രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ Read More »

പ്രിയാ വര്‍ഗീസിന് ആശ്വാസം; സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന വാദം അംഗീകരിച്ചാണ് ഉത്തരവ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. പ്രിയക്ക് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നീ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ …

പ്രിയാ വര്‍ഗീസിന് ആശ്വാസം; സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി Read More »

ഒടുവിൽ വിദ്യ അറസ്റ്റിൽ; കേസെടുത്ത് പതിനഞ്ചാം ദിവസം അറസ്റ്റ്

കൊച്ചി: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ കസ്റ്റഡിയില്‍. അഗളി പോലീസ് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ പിടികൂടിയത്. മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഒളിവിലായതിന്റെ പതിനഞ്ചാം ദിവസം പോലീസ് വിദ്യയെ കണ്ടെത്തിയത്. നാളെ പാലക്കാട് മണ്ണാര്‍ക്കാട് കോടതിയില്‍ വിദ്യയെ ഹാജരാക്കും. വടകര, പയ്യോളി ഭാഗങ്ങളില്‍  വിദ്യ ഉണ്ടായിരുന്നതായി പോലീസിന സൂചന ലഭിച്ചിരുന്നു. ജൂണ്‍ 6നാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കോളേജില്‍ നൽകി ഗസ്റ്റ് ലക്ചർ ജോലി നേടാൻ ശ്രമിച്ചതിന് കേസ് എടുത്തത്. ജൂണ്‍ രണ്ടിനായിരുന്നു അട്ടപ്പാടി കോളേജില്‍ വിദ്യ …

ഒടുവിൽ വിദ്യ അറസ്റ്റിൽ; കേസെടുത്ത് പതിനഞ്ചാം ദിവസം അറസ്റ്റ് Read More »

നഗരമധ്യത്തില്‍ എ.ടി.എമ്മിന് നേരെ ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായി

തൃശൂര്‍: നഗരത്തിലെ തിരക്കേറിയ പാട്ടുരായ്ക്കലില്‍ ഇസാഫ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പടക്കം എറിഞ്ഞയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. തൃശൂരില്‍ എ.സി.മെക്കാനിക്കായി ജോലി ചെയ്യുന്ന പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെത്തിയ പ്രതി ബഹളം വെച്ചു. മുടങ്ങിയ ഇ.എം.ഐയ്ക്ക് ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കിയ വിഷയത്തിലായിരുന്നു തര്‍ക്കം.പിന്നീട് ഇയാള്‍ പുറത്തുള്ള എ.ടി.എമ്മിലേക്ക് കയറി കൈയില്‍ കരുതിയ പടക്കം കത്തിച്ച് ഇടുകയായിരുന്നു. എ.ടി.എമ്മിന്റെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഇതിനിടെ രജീഷ് ബൈക്കില്‍ മുങ്ങി. …

നഗരമധ്യത്തില്‍ എ.ടി.എമ്മിന് നേരെ ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായി Read More »

മാളയില്‍ പീഡനക്കേസിലെ പ്രതിക്ക് 95 വര്‍ഷം കഠിനതടവും,പിഴയും ശിക്ഷ

ചാലക്കുടി:  വിദ്യാര്‍ത്ഥിയായ പത്തുവയസ്സുകാരനെ ഒരു വര്‍ഷത്തോളം  പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി മാള പുത്തന്‍ചിറ അറയ്ക്കല്‍ വീട്ടില്‍ ഹൈദ്രോസിന് (64) ശിക്ഷയായി 95 വര്‍ഷം കഠിനതടവും,  നാലേകാല്‍ ലക്ഷം രൂപ പിഴയും. ചാലക്കുടി പോക്‌സോ കോടതിയാണ് അത്യപൂര്‍വമായ ശിക്ഷ വിധിച്ചത്. പിഴത്തുകയായ നാലേകാല്‍ ലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.മാള, പുത്തന്‍ചിറ പ്രദേശത്ത് പക്ഷികളെ പിടികൂടി വില്‍പന നടത്തുന്നയാളാണ് ഹൈദ്രോസ്. ഇയാളില്‍ നിന്ന് പക്ഷിയെ വാങ്ങാന്‍ എത്തിയ പത്തുവയസ്സുകാരനെയാണ് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. …

മാളയില്‍ പീഡനക്കേസിലെ പ്രതിക്ക് 95 വര്‍ഷം കഠിനതടവും,പിഴയും ശിക്ഷ Read More »

ഹോണ്ട ഒബിഡി2 2023 ഷൈന്‍ 125 അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഷൈന്‍125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125 സിസി ബിഎസ്6 പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ ഷൈന്‍ മോഡലിന്. എളുപ്പവും കാര്യക്ഷവുമായ റൈഡിന് ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയാണ് 2023 ഷൈന്‍ 125 എത്തുന്നത്. 162 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും, 1285 എംഎം നീളമുള്ള വീല്‍ബേസും  മികച്ച യാത്ര ഉറപ്പാക്കും. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് 651 എംഎം നീളമുള്ള സീറ്റാണ് പുതിയ മോഡലിലുള്ളത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡിസി ഹെഡ്ലാംപ്, ഇന്‍റഗ്രേറ്റഡ് ഹെഡ്ലാംപ് ബീം, പാസിങ് സ്വിച്ച് എന്നിവയും വാഹനത്തിന് അത്യാധുനിക സൗകര്യം ഉറപ്പാക്കുന്നു.ക്രോം ഗാര്‍ണിഷോടുകൂടിയ ബോള്‍ഡ് ഫ്രണ്ട് വൈസര്‍, പ്രീമിയം ക്രോം സൈഡ് കവറുകള്‍, അഴകാര്‍ന്ന ഗ്രാഫിക്സ്, ആകര്‍ഷകമായ ക്രോം മഫ്ളര്‍ എന്നിവ പുതിയ മോഡലിന്‍റെ തിളക്കം വര്‍ധിപ്പിക്കുന്നു. നൂതനമായ മീറ്റര്‍ ഡിസൈന്‍, സ്മാര്‍ട്ട് ടെയില്‍ ലാമ്പ്, ട്രെന്‍ഡി ബ്ലാക്ക് അലോയ്കള്‍ എന്നിവയും 2023 ഷൈന്‍ 125നെ വ്യത്യസ്തമാക്കുന്നു.10 വര്‍ഷത്തെ പ്രത്യേക വാറന്‍റി പാക്കേജും (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്‍റി) ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ, റെബല്‍ റെഡ് മെറ്റാലിക്, ഡീസെന്‍റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ 2023 ഷൈന്‍ 125 ലഭിക്കും. ഡ്രം വേരിയന്‍റിന് 79,800 രൂപയും, ഡിസ്ക് വേരിയന്‍റിന് 83,800 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.