മേളയില്‍ തിളങ്ങി അമൃതം പൊടി
തൃശൂര്‍: പാലിലും മറ്റും കുറുക്കിയ അമൃതം പൊടി കഴിക്കാന്‍ മിക്ക കുട്ടികളും മടിക്കും. അമൃതം പൊടി ഉപയോഗിച്ച് അട, വട്ടേപ്പം, കേസരി തുടങ്ങിയ വിവിധ രുചികളിലുള്ള പലയിനം വിഭവങ്ങളുണ്ടാക്കിയാല്‍ കുട്ടികള്‍ പുഷ്പം പോലെ അകത്താക്കും. ഇതൊക്കെ അങ്കണവാടി ടീച്ചറുമാരുടെയും, അമ്മമാരുടെയും കണ്ടെത്തലുകളാണ്. എന്റെ കേരളം മേളയിലെ വനിതാശിശു വികസന വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ അമൃതം പൊടിയുടെ മേന്മയറിയാം. അങ്കണവാടി ജീവനക്കാരും കുട്ടികളുടെ അമ്മമാരും ചേര്‍ന്നുണ്ടാക്കിയ അമൃതം പൊടി ഉപയോഗിച്ചുള്ള മധുരതരവും, രുചിപ്രദവുമായ വിഭവങ്ങളും ഇവിടെയുണ്ട്. പോഷകഗുണം കൊണ്ട് സമ്പന്നമായ …