തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു. ഇന്നലെ രാത്രിയാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചത്. കെ പി സി സി യുടെ പ്രധാന കവാടത്തിന് മുന്നിലാണ് വേണുഗോപാലിന്റെ ഫ്‌ളക്‌സ് അനുകൂലികള്‍ സ്ഥാപിച്ചിരുന്നത്്. പിന്നീട് കെ പി സി സി യിലെ അധികൃതര്‍ എത്തി കരിഓയില്‍ ഒഴിച്ച ബോര്‍ഡ് അകത്തേയ്ക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ കാവല്‍ ഉണ്ടായിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. തെരുവില്‍ പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍. ഇതിനിടെ തിരുവനന്തപുരം ഉള്‍പ്പെടെ പല ഭാഗങ്ങളിലും ഇന്നും വി ഡി സതീശന്‍ അനുകൂല പ്രകടനം നടത്തുമെന്ന് അനുകൂലികള്‍ വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ്, എംഎല്‍എ ഹോസ്റ്റല്‍, പാളയം, വെള്ളയമ്പലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.
കെ സി വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു














