Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

സ്വകാര്യ നിക്ഷേപത്തിൽ കണ്ണുംനട്ട് കേരള ബജറ്റ് 2024-25; സാമ്പത്തിക ഞെരുക്കം പ്രകടം

ക്ഷേമപെൻഷൻ കുടിശിക തീർക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്തുന്നതിൽ ബജറ്റിൽ മൗനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിന് നല്ല സാമ്പത്തികശേഷിയുള്ള പൂർവവിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് ബജറ്റിൽ അഭ്യർത്ഥന ക്ഷേമപെൻഷൻ കുടിശിക തീർക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്തുന്നതിൽ ബജറ്റിൽ മൗനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചു; ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല കടമെടുപ്പിലൂടെ വിവാദമായ കിഫ്ബിയെ കുറിച്ച് അധികം പരാമർശങ്ങൾ ഇല്ല കൊച്ചി: സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുള്ള രണ്ടാം ഇടതുസര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ …

സ്വകാര്യ നിക്ഷേപത്തിൽ കണ്ണുംനട്ട് കേരള ബജറ്റ് 2024-25; സാമ്പത്തിക ഞെരുക്കം പ്രകടം Read More »

അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമെന്ന് ലീഗ് അധ്യക്ഷന്‍

കൊച്ചി: രാമക്ഷേത്രത്തെ അനുകൂലിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ലീഗ് അധ്യക്ഷന്റെ മൃദുഹിന്ദുത്വ നിലപാട് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കും. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുല്‍പറ്റയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും സെന്‍സിറ്റീവായ മുസ്ലിങ്ങള്‍ കേരളത്തിലാണെന്നും പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി …

അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമെന്ന് ലീഗ് അധ്യക്ഷന്‍ Read More »

കുഴഞ്ഞു വീണ തണ്ണീർ കൊമ്പൻ ചരിഞ്ഞു; മയക്കുവെടിവെച്ച് പിടികൂടിയത് ഇന്നലെ

കൊച്ചി: മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. ഇന്ന് രാവിലെ ബന്ദിപ്പൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. വയനാട് മാനന്തവാടിയില്‍ വെച്ചാണ് മയക്കുവെടി വെച്ച് ആനയെ പിടികൂടിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വെച്ചിരുന്നു. നേരത്തെ ജനുവരി 10ന് കര്‍ണാടക ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ എസ്റ്റേറ്റില്‍നിന്ന് പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍ വിട്ടതായിരുന്നു. ഇന്നലെ രാത്രി ബന്ദിപ്പൂരില്‍ എത്തിച്ച ആന വിദഗ്ധ പരിശോധനക്ക് മുമ്പ് തന്നെ ചരിയുകയായിരുന്നെന്ന് വനം …

കുഴഞ്ഞു വീണ തണ്ണീർ കൊമ്പൻ ചരിഞ്ഞു; മയക്കുവെടിവെച്ച് പിടികൂടിയത് ഇന്നലെ Read More »

തൃശൂരില്‍ കത്തോലിക്കാസഭ മാസികയുടെ ഓഫീസില്‍ വന്‍ അഗ്നിബാധ

തൃശൂര്‍: കിഴക്കേക്കോട്ട ആമ്പക്കാടന്‍ ജംഗ്ഷനിലുള്ള കാത്തലിക് പാസ്റ്ററല്‍സെന്ററിലെ കത്തോലിക്കാസഭ മാഗസിന്റെ ഓഫീസില്‍ വന്‍ അഗ്നിബാധ. മുകള്‍ നിലയിലെ ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു.  ഓഫീസിലെ നാല് കമ്പ്യൂട്ടറുകളും ഫര്‍ണീച്ചറും അഗ്നിക്കിരയായി. ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെയായിരുന്നു സംഭവം. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ മുറിയില്‍ ഫെബ്രുവരി ലക്കം കത്തോലിക്കാസഭ മാഗസിന്‍ അടുക്കിവെയ്ക്കുന്ന തിരക്കിലായിരുന്നു ജോലിക്കാര്‍. ഈ സമയത്താണ് മുകളില്‍ തീപ്പിടിത്തമുണ്ടായത്. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമാണ് കത്തോലിക്കാസഭ മാസിക.

പി.ബാലചന്ദ്രന് പരസ്യശാസന

തൃശൂര്‍: ഹൈന്ദവ ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പി.ബാലചന്ദ്രന്‍.എം.എല്‍.എയ്ക്ക് പരസ്യശാസന.എംഎല്‍എയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സി.പി.ഐ തൃശൂര്‍ ജില്ലാ  സെക്രട്ടറി കെ.കെ. വത്സരാജ് അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. തന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എം.എല്‍.എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് യോഗം …

പി.ബാലചന്ദ്രന് പരസ്യശാസന Read More »

നാരീശക്തിക്കായി പ്രതിജ്ഞാബദ്ധമെന്ന്  മോദി

കൊച്ചി: നാരീശക്തിക്കായി പ്രതിജ്ഞാബദ്ധമാണെന്നും, റിപ്പബ്ലിക് ദിന പരേഡ് ഉദാഹരണമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.  പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ബജറ്റ് സമ്മേളനം നാരീശക്തിയുടെ ഉത്സവമാണെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുന്‍പ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സര്‍ക്കാര്‍ നീക്കം. ഇടക്കാല ബജറ്റ് നാളെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക.രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് നാളെ അവതരിപ്പിക്കുക. …

നാരീശക്തിക്കായി പ്രതിജ്ഞാബദ്ധമെന്ന്  മോദി Read More »

പി.സി ജോര്‍ജ് ബിജെപിയിലേക്ക്

കൊച്ചി: ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്്്് ബി.ജെ.പിയിലേക്ക്്്.പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നുവെന്നും, തീരുമാനം ബി.ജെ.പി നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ ബി.ജെ.പി തീരുമാനമെടുക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. അംഗത്വം എടുത്തുകൊണ്ട് തന്നെ ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി എത്തണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ച തീരുമാനമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബി.ജെ.പിക്കൊപ്പം തന്നെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്. പത്തനംതിട്ട ലോക്സഭാ സീറ്റില്‍ പി.സി. ജോര്‍ജ് മത്സരിച്ചേക്കും. 1980, 1982, 1996, …

പി.സി ജോര്‍ജ് ബിജെപിയിലേക്ക് Read More »

ഗണ്‍മാന്‍ അനില്‍കുമാര്‍  മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിലെത്തിയൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയ കേസ്: ഗണ്‍മാന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി:  നവകേരള യാത്രക്കിടെ  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ  കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍  അനില്‍കുമാറും, സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപും ഇന്ന്  ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇരുവരോടും  ഇന്ന് രാവിലെ പത്ത് മണിക്ക്  ആലപ്പുഴ സൗത്ത് സ്റ്റേഷനില് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് അവധിയിലാണെന്ന് ഇവര്‍ ആലപ്പുഴ പൊലീസിനെ അറിയിച്ചു. ജോലിത്തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നാണ് നിലപാട്.  ഗണ്‍മാന്‍ അനില്‍കുമാര്‍ ഇന്നും മുഖ്യമന്ത്രിക്കൊപ്പം സഭയിലെത്തി.കഴിഞ്ഞ ഡിസംബര്‍ 15ന്  ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് …

ഗണ്‍മാന്‍ അനില്‍കുമാര്‍  മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിലെത്തിയൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയ കേസ്: ഗണ്‍മാന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല Read More »

എസ്എഫ്‌ഐ കരിങ്കൊടി; കുത്തിയിരിപ്പ് സമരവുമായി ഗവർണർ… കൊല്ലത്ത് നാടകീയ രംഗങ്ങള്‍

ഗവർണർക്ക് Z Plus കാറ്റഗറി കേന്ദ്ര സുരക്ഷ പോലീസിന് ഗവര്‍ണറുടെ ശകാരം ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നിയമവ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്നു എന്ന് ഗവർണർ രണ്ടുമണിക്കൂർ നീണ്ടുനിന്ന കുത്തിയിരിപ്പ് പ്രതിഷേധത്തിനൊടുവിൽ ജാമ്യമില്ല വകുപ്പുച്ചേർത്ത് 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ ഇട്ടതിന്റെ പകർപ്പ് പോലീസ് നൽകിയശേഷം ആരിഫ് മുഹമ്മദ് ഖാൻ സമരം അവസാനിപ്പിച്ചു കച്ചവടം മുടങ്ങിയതിന് മുന്നിലിരുന്ന് കുത്തിയിരിപ്പ് നടത്തിയ കടയുടെ ഉടമസ്ഥന് ആയിരം രൂപ നഷ്ടപരിഹാരം നൽകി ഗവർണർ തിരുവനന്തപുരത്തെപ്പോലെ കൊല്ലത്തും ഇന്ന് എസ്എഫ്ഐക്കാർ വടികൊണ്ട് …

എസ്എഫ്‌ഐ കരിങ്കൊടി; കുത്തിയിരിപ്പ് സമരവുമായി ഗവർണർ… കൊല്ലത്ത് നാടകീയ രംഗങ്ങള്‍ Read More »

തൃശൂര്‍ പത്രപ്രവര്‍ത്തക |യൂണിയന്‍ കുടുംബസംഗമം: പാട്ടുപാടി ഉദ്ഘാടകയായ മന്ത്രി ബിന്ദുവും,കവിത ചൊല്ലി പ്രതാപൻ എം.പിയും

തൃശൂര്‍: ഉദ്ഘാടയായ മന്ത്രി ഡോ.ആര്‍.ബിന്ദുവിന്റെ പാട്ടും, എം.പി.ടി.എന്‍ .പ്രതാപന്റെ കവിതാലാപനവും പത്രപ്രവര്‍ത്തക യൂണിയന്റെ കുടുംബസംഗമത്തിനെത്തിയ നിറഞ്ഞ സദസ്സിന് വേറിട്ടൊരുവിരുന്നായി.‘എല്ലാരും ചൊല്ല്ണ് ‘എന്ന നീലക്കുയിലിലെ ഗാനമായിരുന്നു മന്ത്രി ബിന്ദു ഈണത്തില്‍ ആലപിച്ചത്. ടി.എന്‍പ്രതാപന്‍ എം.പിയുടെ കവിത ചൊല്ലലും സദസ്സിന് ഹൃദ്യാനുഭവമായി.കുട്ടനെല്ലൂര്‍ റീജന്‍സി ക്ലബില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിലായിരുന്നുജനപ്രതിനിധികള്‍ തങ്ങളുടെ ആലാപന മികവ് തെളിയിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സും മന്ത്രിമാരായ കെ.രാധാകൃഷ്ണനും, കെ.രാജനും കുടുംബസംഗമത്തിന് ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ വ്യാപാരി കെ.എം ശിവദാസനെ ചടങ്ങില്‍ ആദരിച്ചു.കേരള പത്രപ്രവര്‍ത്തക …

തൃശൂര്‍ പത്രപ്രവര്‍ത്തക |യൂണിയന്‍ കുടുംബസംഗമം: പാട്ടുപാടി ഉദ്ഘാടകയായ മന്ത്രി ബിന്ദുവും,കവിത ചൊല്ലി പ്രതാപൻ എം.പിയും Read More »

നേത്രചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിനായി ഡോ.റാണി മേനോന്‍ ഐ ഹോസ്പിറ്റലും, മാക്‌സിവിഷനും ഒന്നിക്കുന്നു

തൃശൂര്‍: നേത്രചികിത്സാരംഗത്തെ അത്യാധുനിക ടെക്‌നോളജി സ്വായത്തമാക്കിയ മാക്‌സിവിഷന്‍ തൃശൂരില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള  ഡോ.റാണി മേനോന്‍ ഐ ഹോസ്പിറ്റലുമായി സഹകരിച്ചുള്ള  പുതിയ സംരംഭത്തിന് തുടക്കമായി. മികവുറ്റ സേവനത്തിലൂടെ നേത്രപരിചരണ രീതിയില്‍ പുതിയ മാറ്റത്തിനാണ് മാക്‌സി വിഷന്‍ ലക്ഷ്യമിടുന്നത്.നേത്രചികിത്സാരംഗത്തെ വിദഗ്ധരായ പത്തിലധികം സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ മൈക്രോ ഇന്‍സിഷന്‍ തിമിര ശസ്ത്രക്രിയ, കണ്ണടകള്‍ ഒഴിവാക്കുന്നതിനുള്ള കോണ്‍ഡുറ ലേസര്‍ നടപടി ക്രമങ്ങള്‍, ഗ്ലോക്കോമ പ്രതിരോധത്തിനുള്ള ആധുനിക രോഗനിര്‍ണയങ്ങള്‍ തുടങ്ങിയ നിരവധി സവിശേഷതകളാണ് ഈ പുതിയ സംരംഭത്തിലൂടെ ഇവിടെ ലഭ്യമാകുക. കണ്ണട ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ …

നേത്രചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിനായി ഡോ.റാണി മേനോന്‍ ഐ ഹോസ്പിറ്റലും, മാക്‌സിവിഷനും ഒന്നിക്കുന്നു Read More »

തൃശൂരില്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് നടത്തിയ ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍: ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പി.ബാലചന്ദ്രന്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം.  പോലീസ് ബലപ്രയോഗത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.പി.ബാലചന്ദ്രന്‍ എം.എല്‍.എയുടെ  കോലത്തില്‍ ചെരുപ്പ് മാലയും അണിയിച്ചായിരുന്നു പ്രകടനം. ബി.ജെ.പി ജില്ലാ ഓഫീസില്‍ നിന്ന്  റൗണ്ട് ചുറ്റി  പി.ബാലചന്ദ്രന്റെ ഓഫീസിലേയ്ക്ക് മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ ഓഫീസിലെത്തും മുന്‍പ് പോലീസ്തടഞ്ഞു. സമരക്കാര്‍  ബാരിക്കേഡ് മറിച്ചിട്ട് പോലീസ് വലയം ഭേദിച്ച പ്രവര്‍ത്തകരെ നേരിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും …

തൃശൂരില്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് നടത്തിയ ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം Read More »

പി.ബാലചന്ദ്രൻ രാജി വെക്കണം : ബിജെപി

പി.ബാലചൻ്റെ ഓഫീസിലേക്ക് വൈകീട്ട് ബി.ജെ.പി മാർച്ച് പാർട്ടി രാജി ആവശ്വപ്പെടണം തൃശൂർ: പി.ബാലചന്ദ്രൻ എം.എൽ.എ രാമായണത്തെയും ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചതായി ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അനീഷ് കുമാർ ആരോപിച്ചു. മതവികാരത്തെ വ്രണപ്പെടു.ത്തുന്ന രീതിയിലാണ് പി ബാലചന്ദ്രൻ പോസ്റ്റ്‌ ചെയ്തത്. രാമായണത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം വളച്ചൊടിച്ചു കൊണ്ട് മോശമായി ചിത്രീകരിച്ചു പി ബാലചന്ദ്രനെതിരെ സ്പീക്കർക്കും, കമ്മീഷണർക്കും പരാതി നൽകിയതായും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞുമതവികാരം വ്രണപ്പെടുത്തി, മനപ്പൂർവം കലാപം സൃഷ്ട്ടിക്കാനുള്ള ഗൂഡ ശ്രമമാണിത്. ഇന്ന് വൈകിട്ട് എം എൽ …

പി.ബാലചന്ദ്രൻ രാജി വെക്കണം : ബിജെപി Read More »

നിയമസഭാ ബജറ്റ് സമ്മേളനം: ഗവര്‍ണര്‍ ഇടഞ്ഞു തന്നെ നയപ്രഖ്യാപനം 2 മിനിറ്റില്‍ ഒതുക്കി

കൊച്ചി: നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പേരിന് മാത്രം നയപ്രഖ്യാപനം പ്രസംഗം നടത്തി. അവസാന ഖണ്ഡിക മാത്രം വായിച്ച്രണ്ട്്്് മിനിറ്റിനുള്ളില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങി. ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. പൂച്ചെണ്ട് നല്‍കിയാണ് മുഖ്യമന്ത്രി വരവേറ്റതെങ്കിലും ഗവര്‍ണര്‍ മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ നിന്നില്ല. തുടര്‍ന്ന് വേഗത്തില്‍ സ്പീക്കറുടെ ഡയസിലേക്കെത്തി. ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയില്‍നിന്ന് എല്ലാം …

നിയമസഭാ ബജറ്റ് സമ്മേളനം: ഗവര്‍ണര്‍ ഇടഞ്ഞു തന്നെ നയപ്രഖ്യാപനം 2 മിനിറ്റില്‍ ഒതുക്കി Read More »

മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ചോദ്യം ചെയ്യും, നടപടി ഒരു മാസത്തിന് ശേഷം

കൊച്ചി: നവകേരളയാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രനവര്‍ത്തകരെ ആലപ്പുഴയില്‍ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രഗണ്‍മാനെ ചോദ്യം ചെയ്യാന്‍ നടപടി. തിങ്കളാഴ്ച്ച ഹാജരാകന്‍ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷാ സേനയിലെ എസ്.സന്ദീപിനും നോട്ടീസ് നല്‍കി.ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴാണ് പൊലീസ് അനങ്ങിയത് ഗണ്‍മാന്‍ അനില്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. സുരക്ഷാസേനയിലെ എസ്.സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികള്‍.ആയുധം കൊണ്ട് ആക്രമിക്കുക, …

മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ചോദ്യം ചെയ്യും, നടപടി ഒരു മാസത്തിന് ശേഷം Read More »

ഗവ.ജീവനക്കാര്‍ക്കുള്ള ഡി.എ കുടിശ്ശിക 7,973.50 കോടി

 കൊച്ചി :സര്‍ക്കാര്‍ നല്‍കാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാര്‍ക്കുള്ള ഡി.എ കുടിശ്ശിക. പെന്‍ഷന്‍കാര്‍ക്കുള്ള ഡി.എ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷന്‍ കുടിശ്ശികയിനത്തില്‍ ജീവനക്കാര്‍ക്ക് 4,000 കോടി നല്‍കാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകളാണിത്

പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് തുടങ്ങി, സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം

കൊച്ചി: യു.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനകളുടെയും ബി.ജെ.പി അനുകൂല സംഘടന ഫെറ്റോയുടെയും നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങി. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ചില ഭരണപക്ഷ ജീവനക്കാരെ സമരക്കാര്‍ തടയാന്‍ ശ്രമിച്ചത്്  സംഘര്‍ഷത്തിനിടയാക്കി. സെക്രട്ടേറിയറ്റ് എംപ്ലോയീസിലെ ചില ജീവനക്കാരുമായാണ് പ്രതിപക്ഷ സംഘടനയിലെ ചില നേതാക്കള്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. കമ്പും, വടിയുമായി ചില ജീവനക്കാര്‍ രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീണ്ടു. പോലീസ് എത്തിയാണ് സമരത്തിനില്ലാത്ത ജീവനക്കാരെ കടത്തിവിട്ടത്. ജോലിക്കെത്തിയ ജീവനക്കാരെ കൂക്കിവിളികളോടെ സമരക്കാര്‍ എതിരേറ്റതാണ് പ്രകോപനത്തിന് കാരണമായത്.  ശമ്പള പരിഷ്‌കരണ കുടിശിക, …

പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് തുടങ്ങി, സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം Read More »

മസാല ബോണ്ട് കേസില്‍ മറുപടിയുമായിഡോ.തോമസ് ഐസക്ക്, ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഇ.ഡി രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണം

കൊച്ചിi: കിഫ്ബി മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ഇ.ഡിക്ക് നല്‍കിയ മറുപടിയിലാണ് ഡോ.ഐസക്ക് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായി തനിക്കോ, മുഖ്യമന്ത്രിക്കോ തീരുമാനം എടുക്കാനാവില്ല.  എല്ലാ രേഖകളും കിഫ്ബി കൊടുത്തിട്ടുണ്ട്. കിഫ്ബി കേസിന് പോയിട്ടു ണ്ട്.  തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തളര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്താണ് നിയമലംഘനമെന്ന് ഇ.ഡി.പറയണം. ഇ.ഡിയുടെ കളി തന്നോട് വേണ്ട. ഇ.ഡിയുടെ രാഷ്ട്രീയവേട്ടയാണിത്.   തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ …

മസാല ബോണ്ട് കേസില്‍ മറുപടിയുമായിഡോ.തോമസ് ഐസക്ക്, ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഇ.ഡി രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണം Read More »

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന്്് പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനു സമീപമാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്.എഫ്.ഐ. ആരോപിക്കുന്നത്. മാരകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് കോളേജ് ചെയര്‍മാന്‍ തമീം റഹ്‌മാന്‍ പറഞ്ഞു. അക്രമിസംഘത്തില്‍ ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി …

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു Read More »

വീണാ വിജയന് കുരുക്ക് മുറുകുന്നു; എക്‌സാലോജിക് – സിഎംആര്‍എല്‍ ഇടപാട് അടിമുടി ദുരൂഹമെന്നതിന് തെളിവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) പുറത്തുവിട്ടു. സി.എം.ആര്‍.എല്ലില്‍  നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നും, എന്നാല്‍ വാങ്ങിയ പണത്തിന് ജി.എസ്.ടി അടച്ചെന്ന വിവരം എക്സാലോജിക് കൈമാറിയെന്നും, വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്നും ബെംഗളൂരു ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സാലോജിക്കിനെതിരെ അന്വേഷണം സി.ബി.ഐക്കോ ഇ.ഡിക്കോ വിടാമെന്നും റിപ്പോര്‍ട്ടിലുണ്ട്. സി.എം.ആര്‍.എല്ലുമായിയുളള …

വീണാ വിജയന് കുരുക്ക് മുറുകുന്നു; എക്‌സാലോജിക് – സിഎംആര്‍എല്‍ ഇടപാട് അടിമുടി ദുരൂഹമെന്നതിന് തെളിവ് Read More »