കൊച്ചി: ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്് പിഎംഎല്‍എ കോടതി കണ്ടെത്തി. എംഎല്‍എ എ.സി.മൊയ്തീന്‍, കെ.രാധാകൃഷ്ണന്‍ എംപി, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവരടക്കം വിചാരണ നേരിടണം. അനുബന്ധകുറ്റപത്രത്തിലുള്ള 28 പ്രതികളെയും ഇഡിക്ക് വിചാരണ ചെയ്യാം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക് ഭരണസമിതി 2012-13 കാലഘട്ടത്തിലാണ് വായ്പാ തട്ടിപ്പ് നടത്തിയത്. 133 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് കണ്ടെത്തല്‍. നേരത്തെ കോടതി 54 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ ഇതുവരെ 82 പ്രതികള്‍ ക്കെതിരെയാണ് കുറ്റപത്രം ഇഡി സമര്‍പ്പിച്ചിരിക്കുന്നത്.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്: സിപിഎം നേതാക്കളായ എം.എം.വര്‍ഗീസ്, കെ.രാധാകൃഷ്ണന്‍ എം.പി, എ.സി.മൊയ്തീന്‍ എംഎല്‍എ എന്നിവരടക്കം വിചാരണ നേരിടണമെന്ന് പിഎംഎല്‍എ കോടതി















