തൃശൂര്‍: തിരുവോണം ആഘോഷിക്കാന്‍ കേരളീയരുടെ ഉത്രാടപ്പാച്ചില്‍ തുടങ്ങി. കനത്തമഴയായതിനാല്‍ രാവിലെ തിരക്ക്് കുറവാണ്. ഉച്ചയോടെ വിപണികളില്‍ തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. ഇന്നലെ മുതല്‍ മഴ കനത്തതിനാല്‍ പച്ചക്കറികള്‍ക്ക് അല്പം വിലകുറഞ്ഞിട്ടുണ്ട്്. തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തിരക്കില്ല. വില കൂടിയാലും മഴമാറി നിന്നാല്‍ കച്ചവടം പൊടിപൊടിക്കും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പഴഞ്ചൊല്ല്. മലയാളികള്‍ക്ക് സമദ്ധിയുടെ, ആഹ്ലാദത്തിന്റെ ഒരുമയുടെ, ഒത്തുചേരലിന്റെ ഉത്സവമാണ് ഓണം. ഓണക്കോടിയ്ക്കായി വസ്ത്രവിപണിയില്‍ ഒരാഴ്ച മുന്‍പേ തിരക്കായിരുന്നു.
ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തില്‍ തിരക്ക് കൂടും. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തിലടക്കം ഉത്രാടദിനത്തില്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാനും വന്‍തിരക്കാണ്.
ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്. ജില്ലയിലെ ഓണാഘോഷത്തിന് ഇന്ന്്് ഔദ്യോഗികമായി തുടക്കമാകും.
പലയിടത്തും നാളെ മുതല്‍ കുമ്മാട്ടിക്കളിയും, ജലോത്സവവും, ഓണക്കളികളും അരങ്ങേറും. ഉത്രാടത്തിന് തുടങ്ങുന്ന തൃശൂരിലെ ആഘോഷത്തിന് തിരുവോണവും കഴിഞ്ഞ് നാലോണനാളിലെ പുലിക്കളിയോടെ പൂര്‍ണമാകും.
മലയാളികള്‍ക്ക് നാളെ പൊന്നോണം മഴയെ കൂസാതെ ഉത്രാടപ്പാച്ചില്‍










