Newsskerala

ഗുരുവായൂരില്‍ മെഗാകല്യാണമേളം ബുക്കിങ് 444, രണ്ട് മണിക്കൂറില്‍ 137 വിവാഹം

ഗുരുവായൂര്‍:  കണ്ണന്റെ നടയില്‍  ഇന്ന് വിവാഹങ്ങളുടെ റെക്കോര്‍ഡ് വിവാഹങ്ങള്‍.  ഇന്നലെ വരെ 444 വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇന്ന് സ്‌പോട്ട് ബുക്കിങ് കൂടിയായാല്‍ എണ്ണം 450 കടന്നേക്കും. പുലര്‍ച്ചെ 4 മുതല്‍ 6 കല്യാണ മണ്ഡപങ്ങളിലായി വിവാഹങ്ങള്‍ നടന്നു. നാല് മണിക്ക് വിവാഹങ്ങള്‍ തുടങ്ങിയെന്നും രണ്ട് മണിക്കൂറില്‍ 137 വിവാഹം കഴിഞ്ഞതായും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ.വി.ഗോപിനാഥ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കല്യാണസംഘങ്ങള്‍ മുഹൂര്‍ത്തത്തിന് മുന്‍പേ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിനു സമീപമുള്ള കൗണ്ടറില്‍ നിന്ന് ടോക്കണ്‍ എടുക്കണം. ഒരു സംഘത്തില്‍ ഫൊട്ടോഗ്രഫര്‍ അടക്കം 24 പേര്‍ക്കാണ് പ്രവേശനം. ഇവര്‍ക്ക് ഇരിപ്പിടം ഒരുക്കും.

Leave a Comment

Your email address will not be published. Required fields are marked *