Newsskerala

ഇഡി കേസ് പ്രതികളുടെ സ്റ്റേഷനിലെ ഓണാഘോഷത്തിന് എസ് ഐയുടെ ഒത്താശ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് തുടര്‍നടപടികള്‍. ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടേണ്ട പ്രതികളാണ് ഓണാഘോഷത്തിലും പങ്കെടുത്തത്. കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ഐ.പി. ബിനു ഉള്‍പ്പെടെ ഇരുപതോളം പ്രതികളാണ് സ്റ്റേഷനിലെ ആഘോഷത്തില്‍ പങ്കെടുത്തത്. രാവിലെ സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമായിരുന്നു ആഘോഷം. പോലീസുകാര്‍ ഓണാഘോഷത്തിനായി ധരിച്ച അതേ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞാണ് ബിനുവും എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *