തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെഞ്ഞാറമൂട്,കിളിമാനൂര്‍ ഡിപ്പോകളിലുള്ള ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്. പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പില്‍ ജങ്ഷനിലെ സ്റ്റേ ബസുകളായിരുന്നു ഇവ. തിരുവനന്തപുരത്തേക്കും മെഡിക്കല്‍ കോളജിലേക്കുമായിട്ടാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് കെഎസ്്ആര്‍ടിസി പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ ആക്രമണം








