Newsskerala

പുലിക്കളി കലാവൈകൃതമെന്ന് വി.കെ.ശ്രീരാമന്‍, പ്രതിഷേധവുമായി സംഘടനകള്‍

തൃശൂര്‍: തൃശൂരിന്റെ തനത്കലാരൂപമായ പുലിക്കളിയെ അധിക്ഷേപിച്ചുള്ള നടനും, സാഹിത്യകാരനുമായ വി.കെ.ശ്രീരാമന്റെ ഫെയ്‌സ്ബുക്ക്്് പോസ്റ്റ് വിവാദമായി. നാടിന്റെ കലാപൈതൃകത്തെ അപമാനിക്കുന്നതിന് തുല്യമാണ് ശ്രീരാമന്റെ പരിഹാസമെന്ന്്് അയ്യന്തോള്‍ പുലിക്കളി സംഘം പറഞ്ഞു. കുറിപ്പ് പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും സംഘം അറിയിച്ചുപുരുഷന്‍മാര്‍ക്ക് മാറും, വയറും വളരുന്നത് രൂപവൈകൃതമെന്നും, മാറും വയറും കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നുമാണ് നടന്റെ പരിഹാസം. കണ്ടാല്‍ ഓക്കാനം വരുന്ന പുലിക്കളി ലോകത്തൊരിടത്തും ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *