Newsskerala

നെയ്യാറ്റിന്‍കരയില്‍ വന്‍ രാസലഹരി വേട്ട; അമ്മയും മകനും ഉള്‍പ്പെടെ നാലംഗ സംഘം പിടിയില്‍

തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയില്‍ വന്‍ രാസലഹരി വേട്ട. അമ്മയും മകനും ഉള്‍പ്പെടെ നാലംഗ സംഘമാണ് പിടിയിലായത്. തുണിക്കച്ചവടത്തിന്റെ  മറവില്‍ എംഡിഎംഎ കടത്തിയ സംഘത്തെയാണ് പിടികൂടിയത്.ഈഞ്ചക്കല്‍ സ്വദേശി കിരണ്‍, കിരണിന്റെ അമ്മ ബീന, പെണ്‍സുഹൃത്ത് സന്ധ്യ, അക്ഷയ് എന്നിവരാണ് പിടിയിലായത്. 125 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. നെയ്യാറ്റിന്‍കര ആറാലുംമൂട് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ലഹരി കടത്തുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *