കോഴിക്കോട്: കഴിഞ്ഞ ദിവസം തന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഇഡി നടത്തിയ റെയ്ഡില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്് മുഹമ്മദ് റിയാസ് എംഎല്‍എ പറഞ്ഞു. രാഷ്ട്രീയപരമായും നിയമപരമായും ഇത്തരം വിഷയങ്ങളെ നേരിടുമെന്നും, മാന്യമായി ബിസിനസ് ചെയ്യുന്ന തന്റെ സുഹൃത്തുക്കളെ ഇഡി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡിന്റെ പേരില്‍ സുഹൃത്തുക്കളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തുവെന്നും താന്‍ ഭയപ്പെട്ട് ഓടില്ലെന്നും അദ്ദേഹം അറിയിച്ചു. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ലേക്ക് ഇന്ത്യ കോര്‍പ്് പുതിയ സ്ഥാപനമല്ല. തന്റെ നോമിനേഷന്‍ പത്രികയില്‍ ഇക്കാര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. വീണയ്ക്ക് ബിസിനസ്് നടത്താന്‍ തടസ്സം നില്‍ക്കില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
ഇഡി റെയ്ഡ്: നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്ന് റിയാസ്










