Newsskerala

തൃശ്ശൂരില്‍ ലോറി നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍:  വടക്കാഞ്ചേരി കൊണ്ടാഴി  ചേലക്കോട് നിയന്ത്രണംവിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. വാഴക്കോട് സംസ്ഥാന പാതയില്‍  രാവിലെ എട്ട് മണിയോടെയാണ്  അപകടം. പഴയന്നൂര്‍ പാറക്കുളം കാഞ്ഞിരംകുന്നത്ത് ഷെമീര്‍ (42), പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം മഠത്തില്‍പറമ്പില്‍ ദേവസ്യയുടെ മകന്‍ ജോസഫ് (53) എന്നിവരാണ് മരിച്ചത്. കടയുടമ നെയ്ത്തുകുളങ്ങര വീട്ടില്‍ ശശിധരന്‍ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേലക്കോട് സെന്ററിന് സമീപത്ത വളവില്‍ വെച്ച് മില്‍മ പാല്‍ കയറ്റിവന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ശശിധരന്റെ ചായക്കടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. ടാങ്കര്‍ ലോറി ഡ്രൈവറായായ ജോസഫ് റോഡരികില്‍ നിര്‍ത്തി ചായക്കടയില്‍ എത്തിയതായിരുന്നു. ഷെമീര്‍ ചേലക്കര ഭാഗത്തുനിന്ന് സ്‌കൂട്ടറില്‍ പഴയന്നൂരിലേക്ക് വരുന്നതിനിടെയാണ് ചായക്കടയില്‍ എത്തിയത്. നിമിഷങ്ങള്‍ക്കകം അപകടം നടന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇതുവരെയും നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലേക്കെത്തിച്ചു

Leave a Comment

Your email address will not be published. Required fields are marked *