മലപ്പുറം: നിലമ്പൂരില്‍ കരുളായില്‍ മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊന്നു. രജീലയാണ് മരിച്ചത്.രജീലയുടെ ഭര്‍തൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയം രജീലയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. സംഭവം നടക്കുമ്പോള്‍ രജീലയുടെ രണ്ട് മക്കള്‍ വീട്ടിലുണ്ടായിരുന്നു. രജിലയുടെ കുട്ടികളുടെ മുന്നില്‍ വച്ചാണ് ശാന്ത മരുമകളെ വെട്ടിക്കൊന്നത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.
വെട്ടേറ്റു വീണ രജില കുട്ടികളോടു വെള്ളം ആവശ്യപ്പെട്ടു. കുട്ടികള്‍ വെള്ളം നല്‍കുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. പൂക്കോട്ടുംപാടം പോലീസ് ശാന്തയെ വീട്ടില്‍നിന്നു കസ്റ്റഡിയില്‍ എടുത്തു. രജിലയുടെ ഭര്‍ത്താവ് സുനില്‍ രാവിലെ ഓട്ടോറിക്ഷയില്‍ ഓട്ടം പോയതായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ സുനില്‍ ഓട്ടോ ഡ്രൈവര്‍ കൂടിയാണ്. രാവിലെ ചായ ചോദിച്ചപ്പോള്‍ ലഭിക്കാത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് ശാന്ത പോലീസിന് മൊഴി നല്‍കിയത്. മൃതദ്ദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പൂക്കോട്ടുംപാടം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റും.
നിലമ്പൂരില്‍ ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു



















