ചെന്നൈ: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്നാട്ടിലും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ദി ഷോര്‍ ട്രിഷം എന്ന റിസോര്‍ട്ടില്‍ 20 മുറികളാണ് എംഎല്‍എമാര്‍ക്കായി ബുക്ക് ചെയ്തിട്ടുള്ളത്. പാര്‍ട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള നീക്കം. പല എംഎല്‍എമാരും ഇതിനോടകം പുതുച്ചേരിയില്‍ എത്തിയെന്നും ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് എത്തുമെന്നും മുതിര്‍ന്ന അണ്ണാഡിഎംകെ നേതാവ് സി.വി.ഷണ്‍മുഖം പറഞ്ഞു. വിജയ്യെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് 15 എംഎല്‍എമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. സിപിഐ സംസ്ഥാന നേതൃത്വത്തിനു ടിവികെയോട് അനുകൂല നിലപാടാണെങ്കിലും തിരക്കിട്ട തീരുമാനം വേണ്ടെന്നാണ് കേന്ദ്രനിലപാട്. അതിനിടെ ടിവികെ അധികാരത്തില്‍ വരുന്നത് തടയാന്‍ ഡിഎംകെയും എഐഎഡിഎംകെയും കൈകോര്‍ത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരമൊരു സഖ്യ രൂപവ്തകരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല.














