തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നേതാക്കള്‍ തമ്മില്‍ ചേരിതിരിവ് ശക്തമായി. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന്. സമവായത്തിലെത്താന്‍ ചര്‍ച്ചകള്‍ക്കായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും തലസ്ഥാനത്ത് എത്തി. മുതിര്‍ന്ന നേതാക്കളേയും ഘടകകക്ഷികളെയും കേള്‍ക്കും. നിയമസഭാ കക്ഷിയോഗം തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. രാവിലെ 10.30ന് കെപിസിസി ആസ്ഥാനത്ത് യോഗം തുടങ്ങി. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും ഇന്നലെയാണ് കേരളത്തിലെത്തിയത്. മുതിര്‍ന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിക്കാനിടയുണ്ട്കൂ ടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം. സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തലയുടെ പ്ലസ്് പോയിന്റ്. പ്രവര്‍ത്തകരുടേയും സാധാരണ ജനങ്ങളുടേയും മനസ് തനിക്കൊപ്പമെന്ന് വി ഡി സതീശനും കരുതുന്നു. എഐസിസി നിരീക്ഷകരായ മുകള്‍ വാസ്നിക്കും അജയ് മാക്കനും ഓരോ എംഎല്‍എമാരെയും വെവ്വേറെ കണ്ട് അഭിപ്രായം തേടും. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍ ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യം ഉണ്ടാകരുതെന്ന് വി ഡി സതീശന്‍ പക്ഷം എഐസിസിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.എംഎല്‍എമാരില്‍ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന് അഭിപ്രായം എഴുതി വാങ്ങാനാണ് തീരുമാനം.ഇതിനിടയില്‍ എഐസിസി നിരീക്ഷകര്‍ ഘടകകക്ഷി നേതാക്കളുമായും ആശയവിനിമയും നടത്തും. ഞായറാഴ്ചയ്ക്കുള്ളില്‍ ഹൈക്കമാന്‍ഡ് തീരുമാനം വരുമെന്നാണ് സൂചന.
മുഖ്യമന്ത്രി ആരാകണം?അഭിപ്രായം തേടി ഹൈക്കമാന്‍ഡ്














