Newsskerala

മെസിയുടെ പേരിലെ തട്ടിപ്പ്; എസ് ഐടി അന്വേഷിക്കും

തിരുവനന്തപുരം: ലയണല്‍ മെസി നായകനായുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരില്‍ നടന്ന തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കി മുഖ്യമന്ത്രി. തുടക്കം മുതലുള്ള ഇടപാടുകളില്‍ സമഗ്ര അന്വേഷണം നടത്താനാണ് ശുപാര്‍ശ. മുന്‍ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തോ എന്നും സ്‌പോണ്‍സര്‍ക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ കിട്ടിയോ എന്നും അന്വേഷിക്കും.

ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ  പേരില്‍ കേരളത്തിന് നാണക്കേടുണ്ടാക്കിയ തട്ടിപ്പാണ് നടന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം മുതല്‍ സാമ്പത്തിക ഇടപാടിലെ ദുരൂഹതകള്‍ വരെ കണ്ടെത്തിയ കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി ശുപാര്‍ശ നല്‍കും

Leave a Comment

Your email address will not be published. Required fields are marked *