Newsskerala

രണ്ടരകോടിയിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ തിരിച്ചുനൽകാതെ വിശ്വാസ വഞ്ചന ചെയ്ത കേസിലെ പ്രതി പിടിയിൽ

തൃശൂർ: രാജസ്ഥാൻ സ്വദേശി മാനേജരായ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം 2,51,51,165 രൂപയുടെ സ്വർണ്ണാഭരണൾ വാങ്ങി തിരിച്ചുകൊടുക്കാതെ വിശ്വാസ വഞ്ചന നടത്തിയ കേസിലെ പ്രതിയായ കല്ലൂർ തൃക്കൂർ ദേശത്ത് പോഴത്ത് വീട്ടിൽ രാഹുൽ (36) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.

തൻെറ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം വാങ്ങിയ ആഭരണങ്ങളോ തുകയോ തിരിച്ചു കിട്ടാതെയായതിനാൽ സ്ഥാപനത്തിൻെറ മാനേജരായ രാജസ്ഥാൻ സ്വദേശി തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് ഈസ്റ്റ് ഇൻസ്പെ്കടർ സുജിത്ത് എം അന്വേഷണം ആരംഭിച്ചു

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ഇത്തരത്തിൽ സ്വർണ്ണപണിക്കാരിൽ നിന്നും തട്ടിപ്പുകൾ നടത്തിയതായും അന്വേഷണത്തിൽ അറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെ്കടർ സുജിത്ത് എം, സബ് ഇൻസ്പെ്കടർ ജിനോ പീറ്റർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *