തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി. ക്ഷേമപെന്‍ഷന്‍ 400 രൂപക്കൂട്ടി ആശമാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി. സ്ത്രീകള്‍ക്ക് ആയിരം രൂപ വീതം സുരക്ഷാ പെന്‍ഷനായി നല്‍കും. റബറിന്റെ താങ്ങുവില 200 രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു കൂടി ഡിഎ പ്രഖ്യാപിച്ചു. അംഗനവാടി ഹെല്‍പ്പര്‍മാര്‍ക്കും ഓണറേറിയം ആയിരം രൂപവീതം കൂട്ടി. യുവാക്കള്‍ക്ക് ആയിരം രൂപ സ്‌കോളര്‍ഷിപ്പ്. നെല്ലിന്റെ സംഭരണവില 30 രൂപ കൂട്ടി
ക്ഷേമപെന്‍ഷന്‍ രണ്ടായിരം രൂപയാക്കി








