Newsskerala

പൂരപ്രേമിസംഘത്തിന്റെ പുരസ്‌കാരംഉണ്ണി.കെ.വാര്യര്‍ക്ക്

തൃശൂര്‍: പൂരപ്രേമിസംഘത്തിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന പ്രൊഫ. എം. മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം പൂരപ്രേമിസംഘം നല്‍കുന്ന ഈവര്‍ഷത്തെ പുരസ്‌കാരം . മാധ്യമപ്രവര്‍ത്തകനായ  ഉണ്ണി കെ. വാര്യര്‍ക്ക്. 25,000 രൂപയും ഫലകവും പൊന്നാടയുമാണ് അവാര്‍ഡ്. മലയാളമനോരമ ദിനപത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫാണ്് ഉണ്ണി.കെ.വാര്യര്‍.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സേതുമാധവന്‍, ലയണ്‍സ് ഇന്റര്‍നാഷണല്‍ സോണ്‍ ചെയര്‍മാനും, പൂരപ്രദര്‍ശന കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയുമായിരുന്ന കെ. വിജയരാഘവന്‍, പൂരപ്രേമിസംഘം ജോയിന്റ് സെക്രട്ടറി സജേഷ് കുന്നമ്പത്ത് എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
തിരുവമ്പാടി ദേവസ്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാന്ദീപനി വിദ്യാനികേതന്‍ സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ ഗണിത വിഷയത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രണവ് പ്രസീത് കുറുവത്തിന്  വിദ്യാഭ്യാസ അവാര്‍ഡ്  നല്‍കും.
പ്രൊഫ എന്‍, മാധവന്‍കുട്ടി മാസ്റ്ററുടെ ചരമവാര്‍ഷികദിനമായ നവംബര്‍ 28 വെള്ളിയാഴ്ച തൃശ്ശൂര്‍ കൗസ്തുഭം ഹാളില്‍വെച്ച് നടക്കുന്ന അനുസ്മരണ ചടങ്ങില്‍വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് പ്രസിഡന്റ് ബൈജു താഴേക്കാട്ട്, സെക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍, കണ്‍വീനര്‍ വിനോദ് കണ്ടേംകാവില്‍ എന്നിവര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *