Newsskerala

തിരുവനന്തപുരം ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; 3 ബസുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു. തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തം ഉണ്ടായത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ബസുകളാണ് കത്തിയത്. മൂന്നു ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. പിന്നീട് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ സ്‌കൂളില്‍ ഉണ്ടായിരുന്നുള്ളൂ. അതേസമയം, തീപിടിത്തത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സിസി ടിവി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

സംഭവത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതര്‍. ബസുകള്‍ മനപ്പൂര്‍വ്വം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നത്. ബസുകളിലേക്ക് ട്രാവലര്‍ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലര്‍ മറ്റൊരിടത്താണ് നിര്‍ത്തിയിട്ടിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave a Comment

Your email address will not be published. Required fields are marked *