Newsskerala

കേരളത്തില്‍ ഇത്തവണ എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് മോദി

പാലക്കാട്: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ എ ടീം ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ  തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇത്തവണം മാറ്റത്തിന്റെ  സൂചനകള്‍ കാണിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇത്തവണന കേരളത്തില്‍ ബിജെപി അല്ലെങ്കില്‍ എന്‍ഡിഎ എന്നാണ് ഇവിടുത്തെ സ്ത്രീകളും യുവാക്കളും കര്‍ഷകരും അടങ്ങിയ ആളുകള്‍ പുറയുന്നത്. പതിറ്റാണ്ടുകളായി കേരളം എല്‍ഡിഎഫ്, യുഡിഎഫ് എന്നിങ്ങനെ രണ്ട് മുന്നണികള്‍ മാറിമാറി ഭരിച്ചു. ഒരു മുന്നണി അഴിമതിക്കാരെങ്കില്‍ അടുത്ത മുന്നണി കൊടും അഴിമതിക്കാരാണ്. എല്‍ഡിഎഫ് അധികാരത്തിലിരുന്ന് കീശ വീര്‍പ്പിച്ചതിന് ശേഷം പിന്നെ അധികാരം യുഡിഎഫിന് കൈമാറും. ഇവര്‍ക്കിടയില്‍ പതിറ്റാണ്ടുകളായി ഇതായിരുന്നു ധാരണയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഈ അടുത്ത കാലത്തായി കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് ആരോപിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍ ബിജെപിയുടെ ബി ടീമാണെന്നാണ്. ഇതിലൂടെ ഇരു മുന്നണികളും പറയാതെ പറയുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയാണ് എ ടീം എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി ഇത്തവണ അധികാരത്തില്‍ വരികയാണെങ്കില്‍ ഇരു മുന്നണികളുടെും അഴിമതികളെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ  പ്രതിഭയെയും വിഭവങ്ങളെയും പ്രയോജനപ്പെടുത്താന്‍ ഇവിടുത്തെ മുന്നണികള്‍ക്ക്് കഴിഞ്ഞിട്ടില്ല. എന്നാല്‍ എന്‍ഡിഎ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാലക്കാട് 22 വര്‍ഷം എല്‍ഡിഎഫ് എംഎല്‍എയും അഞ്ച് വര്‍ഷത്തോളം കോണ്‍ഗ്രസ് എംഎല്‍യുമാണ് ഭരിച്ചത്. എന്നാല്‍ ബിജെപി കേന്ദ്രത്തില്‍ എത്തിയതിന് ശേഷം മാത്രമാണ് പാലക്കാടിന് കേരളത്തിലെ ആദ്യത്തെ ഐഐടി, സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവ ലഭിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *