Newsskerala

ബിജെപിക്ക് ആദ്യ മുഖ്യമന്ത്രി; സമ്രാട്ട് ചൗധരി അധികാരമേറ്റു

പട്ന: മുതിര്‍ന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹാസ്‌നൈന്‍ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങില്‍ പങ്കെടുത്തു. ആദ്യമായിട്ടാണ് ബിജെപിക്ക് ബിഹാറില്‍ മുഖ്യമന്ത്രി ഉണ്ടാകുന്നത്.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമര്‍ കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി.

മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നീ ജെഡിയു നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

മുങ്കേറിലെ താരാപ്പുരില്‍നിന്നുള്ള നിയമസഭാംഗമായ 57-കാരനായ സമ്രാട്ട് ചൗധരി ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ്.

Leave a Comment

Your email address will not be published. Required fields are marked *